കമ്പ്യൂട്ടര്‍ നിയന്ത്രിത സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന റേഡിയോ റിസീവറുകളാണ് SDR. ഇത്തരം റേഡിയോകളില്‍ ഒരു പേഴ്സണല്‍ കമ്പ്യൂട്ടറോ എംബെഡഡ്ഡ് കമ്പ്യൂട്ടര്‍ സംവിധാനമോ ഉണ്ടാകും. ഇവിടെ റേഡിയോ ട്യൂണ്‍ ചെയ്യുന്നത് ഒരു സോഫ്റ്റ് വെയര്‍ സംവിധാനമാണ്.
ചരിത്രം 1970ല്‍ അമേരിക്കന്‍ ഡിഫന്‍സ് ലബോറട്ടറിയില്‍ സോഫ്റ്റ് വെയര്‍ - ഹാര്‍ഡ് വെയര്‍ ഉപയോഗിച്ച് (Midas)അനാലിസിസ് ചെയ്തിരുന്നു. അതിനവര്‍ നല്‍കിയ പേരാണ് ഡിജിറ്റല്‍ റിസീവര്‍. പിന്നീട് 1984ല്‍ ടെക്സാസില്‍ E-Systems Inc. അവരുടെ ന്യൂസ് ലെറ്ററില്‍ ബ്രോഡ്ബാന്‍ഡ് സിഗ്നലുകളിലെ ഇന്‍റര്‍ഫെറന്‍സ് സിഗ്നലുകളെ വേര്‍തിരിക്കുന്ന ഒരു ഡിജിറ്റല്‍ ബേസ്ബാന്‍ഡ് റിസീവറിനെക്കുറിച്ച് എഴുതി. ഇത് സാധിക്കുന്നത് ഒരു Software Radio Proof-of-Concept വച്ചായിരുന്നു. 1991ല്‍ Joe Mitola ജി.എസ്.എം ടെക്നോളജിയും E-Systemsന്‍റെ സങ്കല്‍പവും കൂട്ടിച്ചേര്‍ത്ത് ഒരു യഥാര്‍ത്ഥ സോഫ്റ്റ വെയര്‍ ബേസ്ഡ് ട്രാന്‍സീവര്‍ എന്ന ആശയം മുന്നോട്ടു വച്ചു. അദ്ദേഹം അത് യു.എസ് എയര്‍ ഫോഴ്സിനു വില്‍ക്കുകയും അതുപ്രകാരം സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന കമ്യൂണിക്കേഷന്‍സ് ജാമറുകള്‍ രൂപം കൊള്ളുകയും ചെയ്തു. 1992 ല്‍ "Software Radio: Survey, Critical Analysis and Future Directions" എന്ന പേപ്പര്‍ IEEE പ്രസിദ്ധീകരിച്ചു. "software defined radio" എന്ന പദം 1995ല്‍ Stephen Blust അമേരിക്കയിലെ ഒരു വയര്‍ലസ് കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ചു. ആദ്യകാലങ്ങളില്‍ മിലിറ്ററി-ഗവണ്‍മന്‍റ് സംവിധാനങ്ങളാണ് ഇത്തരം സങ്കല്‍പങ്ങളിലടിസ്ഥിതമായ ഉപകരണങ്ങള്‍ ഉപയോഗിച്ചിരുന്നത്. DSP (digital signal processing) സാങ്കേതിക വിദ്യ റേഡിയോ ഹാര്‍ഡ് വെയറുകളുടെ സോഫ്റ്റ് വെയര്‍ വശമായി പ്രവര്‍ത്തിക്കുന്നു. ഇന്ന് പ്രവര്‍ത്തിക്കുന്നവ വിവിധ തരം ഡിജിറ്റല്‍ സിഗ്നലുകളെ പ്രോസസ്സ് ചെയ്യുന്ന സോഫ്റ്റ്വെയര്‍ റേഡിയോകളാണ്. മോഴ്സ് കോഡ്, സിംഗിള്‍ സൈഡ്-ബാന്‍ഡ് മോഡുലേഷന്‍, ഫ്രീക്വന്‍സി മോഡുലഷന്‍, ആംപ്ലിറ്റ്യൂഡ് മോഡുലേഷന്‍, റേഡിയോടെലിടൈപ്പ്, സ്ലോ-സ്കാന്‍ ടെലിവിഷന്‍, പാക്കറ്റ് റേഡിയോ, ഡിജിറ്റല്‍ റേഡിയോ മോണ്ടിയാല്‍ ഇവയിലെല്ലാം ഇന്ന് സോഫ്റ്റ്വെയര്‍ ഡിഫൈന്‍ഡ് റേഡിയോ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു.
എങ്ങനെ SDR ഉപയോഗിക്കാം?
ഏതൊരു സാങ്കേതിക വിദ്യയും വിജയിക്കുന്നത്, അത് താഴേത്തട്ടിലും ചെലവു കുറഞ്ഞ രൂപത്തിലും ലഭ്യമാകുമ്പോഴാണ്. അമച്വര്‍ റേഡിയോയില്‍ ഹോബിയിസ്റ്റുകളാണ് ആദ്യമായി ഇത്തരം റേഡിയോകളെ ജനപ്രിയമാക്കിയതെന്നു പറയാം. 500 രൂപയ്ക്ക് മുകളില്‍ അമ്പതിനായിരവും അതിനുമുകളിലുമുള്ള സോഫ്റ്റ് വെയര്‍ റേഡിയോ റിസീവറുകളുണ്ട്. ഇതൊന്നുമില്ലെങ്കിലും മൊബൈലോ കമ്പ്യൂട്ടറോ ഉപയോഗിച്ച് ട്യൂണ്‍ ചെയ്യാവുന്ന WebSDRകളുമുണ്ട്. അതിന് ഏക ചിലവ് ഇന്‍റര്‍നെറ്റ് ഡാറ്റ മാത്രം. (WebSDR നെക്കുറിച്ച് താഴെ വിശദമായി എഴുതിയിട്ടുണ്ട്.)
1. ഹാര്‍ഡ് വെയര്‍ റിസീവര്‍
Perseus, AirSpy, HackRF, FUNcube, Elektor SDR, SDRplay, LimeSDR തുടങ്ങിയവ അത്തരം റിസീവറുകളാണ്. പലതിനും 20000നു മുകളില്‍ വിലയുമുണ്ട്.
0.5 – 1766 MHz വരെ സിഗ്നലുകള്‍ പിടിച്ചെടുക്കുന്ന Realtek RTL2832U എന്ന ഡിജിറ്റല്‍ ടെലിവിഷന്‍ ട്യൂണര്‍ (DVB-T tuner) ഉപയോഗിച്ച് ഒരു SDR ചെലവ് കുറച്ച് നിര്‍മ്മിക്കാനാകും.
2. പേഴ്സണല്‍ കമ്പ്യൂട്ടര്‍ / ലാപ്ടോപ്പ് / മൊബൈല്‍ ഹാര്‍ഡ് വെയര്‍ റിസീവര്‍ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചാണ് റേഡിയോ കേള്‍ക്കുന്നത്. സാധാരണ USB, SoundCards വഴിയാണ് ഇത്തരം റിസീവറുകള്‍ കണക്ട് ചെയ്യുക.
3. സോഫ്റ്റ് വെയര്‍
ഒരു സോഫ്റ്റ് വെയറാണ് റേഡിയോ സിഗ്നലുകളെ ട്യൂണ്‍ ചെയ്ത് ഓഡിയോ, ഡാറ്റ ആക്കി മാറ്റുന്നത്. ഇവയെല്ലാം അത്തരത്തിലുള്ള വിവിധ സോഫ്റ്റ് വെയറുകളാണ്.
SDR# (Windows) (Free)
HDSDR (Windows) (Free)
SDR-RADIO.COM V2/V3 (Windows) (Free)
Linrad (Windows/Linux/Mac) (Free)
GQRX (Mac/Linux) (Free)
CubicSDR (Linux/Windows/Mac) (Free)
Studio1 (Windows) (Paid)
SDRUno (Windows) (Free)
ShinySDR (GNU Radio) (Free)
WebRadio (Linux) (Free)
OpenWebRX (Python Based) (Free)
Sodira (Windows) (Trial/Paid)
SDR Touch (Android) (Trial/Paid)
Wavesink Plus (Android) (Trial/Paid)
RFAnalyzer (Android) (Free/Paid)
cuSDR (Windows) (Free)
PowerSDR (Windows) (Free)
QtRadio (Windows/Linux) (Free)
Multimode (GNU Radio) (Free)
Sdrangelove (Linux) (Free)
Kukuruku (Browser Based) (Free)
Natpos (Linux) (Free)
QuestaSDR (Windows) (Free)
QIRX SDR (Windows) (Free)
Zeus Radio (Windows/Linux)(Paid)
SeeDeR (Windows) (Free)
RTL-SDR Radio Receiver (Chrome)(Free)
ഓരോ തരം റിസീവറുകളും കണക്ട് ചെയ്ത് പ്രവര്‍ത്തിപ്പിക്കുന്നത് വ്യത്യസ്ത രൂപത്തിലായതിനാല്‍ അവയെല്ലാം ഇവിടെ വിശദീകരിക്കാന്‍ സാധിക്കുകയില്ല. എങ്കിലും ഏറ്റവും ചെലവ് കുറഞ്ഞ RTL-SDR ഉപയോഗിച്ചുള്ള SDR വിശദമാക്കാം.
പേരുപോലെത്തന്നെ ഓണ്‍ലൈനായിട്ടുള്ള SDR റിസീവര്‍ ആണിത്. ഇത് ട്യൂണ്‍ ചെയ്യാന്‍ ചുമ്മാ അതിന്‍റെ വെബ്സൈറ്റ് കമ്പ്യൂട്ടര്‍/മൊബൈല്‍ ബ്രൗസറില്‍ തുറക്കുകയേ വേണ്ടൂ. ലോകത്തിന്‍റെ പല കോണിലുള്ള WebSDR നമുക്കിവിടെ തുറക്കാം, ഇഷ്ടമുള്ള ഫ്രീക്വന്‍സി ട്യൂണ്‍ ചെയ്യാം. ഏതാണോ ഈ WebSDR സജ്ജീകരിച്ചിട്ടുള്ള സ്ഥലം, രാജ്യം അവിടുത്തെ റേഡിയോകള്‍ നമുക്കിവിടെ കേള്‍ക്കാം. ഉദാഹരണത്തിന് ഖത്തറിലെ WebSDR തുറന്നാല്‍ ഗള്‍ഫ് നാട്ടിലെ മീഡിയം വേവ് സ്റ്റേഷനുകള്‍ ഇന്ത്യയില്‍ നിന്നുള്ള ഷോര്‍ട്ട് വേവ് സ്റ്റേഷനുകള്‍ ആ നാട്ടിലേതു പോലെ ഇവിടേയും കേള്‍ക്കാം.
ചരിത്രം
നെതര്‍ലാന്‍റ്സിലെ Dwingeloo Radio Observatory for Radio Astronomy ക്ക് വേണ്ടിയാണ് ആദ്യമായി ഇന്‍റര്‍നെറ്റിലൂടെ SDR ആരംഭിച്ചത്. ഭൂമി-ചന്ദ്രന്‍-ഭൂമി (EME communication) പ്രക്ഷേപണം ലോകത്തെവിടേയുമുള്ള അമച്വര്‍ റേഡിയോ ഹോബിയിസ്റ്റുകള്‍ക്ക് കേള്‍ക്കാന്‍ വേണ്ടിയായിരുന്നു അത്. 2007 ഡിസംബറില്‍ നെതര്‍ലാന്‍റ്സിലെ University of Twenteയിലെ റേഡിയോ ക്ലബ്ബില്‍ ഇതിനായി ഒരു WebSDR സ്ഥാപിച്ചു. 2008 ഏപ്രിലിലാണിത് എല്ലാവര്‍ക്കുമായി ലഭ്യമാക്കിയത്. തുടര്‍ന്ന് ഈ ആശയം പിന്തുടര്‍ന്ന് ലോകത്തെമ്പാടും നിരവധി WebSDRകള്‍ സ്ഥാപിതമായി. ഭൂരിഭാഗവും ഹാം റേഡിയോ ഓപ്പറേറനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലും ഇത്തരം WebSDR പ്രവര്‍ത്തിക്കുന്നുണ്ട്.
2016അവസാനത്തോടെ രംഗത്തു വന്ന KiwiSDR പുത്തന്‍ WebSDRന് തുടക്കമിട്ടു. സ്വതന്ത്ര സോഫ്റ്റ് വെയറും സ്വതന്ത്ര ഹാര്‍ഡ് വെയറുമാണ് KiwiSDR മുന്നോട്ടു വയ്ക്കുന്നത്. 300USDന് താഴെ വില വരുന്ന ഈ റിസീവര്‍ 0 - 30 MHz പൂര്‍ണ്ണമായും ലഭ്യമാക്കുന്നു. മാത്രമല്ല, DRM പോലുള്ളവ സപ്പോര്‍ട്ടും ചെയ്യുന്നു. ട്യൂണ്‍ ചെയ്യുന്നതിനും വളരെ എളുപ്പവുമാണ്. KiwiSDRന്‍റെ വരവോടു കൂടി ലോകത്തെ മുഴുവന്‍ ലോങ് വേവ് (LW), മീഡിയം വേവ് (MW), ഷോര്‍ട്ട് വേവ് (SW) സ്റ്റേഷനുകളും WebSDRന്‍റെ പരിധിയില്‍ വന്നുകഴിഞ്ഞു.
KiwiSDR ഉപയോഗിച്ച് ആകാശവാണിയുടേതുള്‍പ്പടെയുള്ള Digital Radio Mondiale (DRM) സ്റ്റേഷനുകള്‍ ട്യൂണ്‍ ചെയ്ത് DRM ഡീകോഡ് ചെയ്യുന്നതെങ്ങനെയെന്ന് അടുത്ത ലേഖനത്തില്‍.
ഇന്റർനെറ്റിലൂടെ ഓഡിയോ സ്ട്രീമിംഗിനായി വികസിപ്പിച്ചെടുത്ത പ്രൊട്ടോക്കോളാണ് ഷൗട്ട്കാസ്റ്റ്. 1998ൽ വിനാംപിന്റെ കമ്പനിയായ നൾസോഫ്റ്റ് ആണ് ഇത് വികസിപ്പിച്ചെടുത്തത്. പിന്നീട് നൾസോഫ്റ്റിനെ AOL വാങ്ങുകയും 2014ൽ ബെൽജിയം കമ്പനിയായ റേഡിയോണമിക്ക് വിൽക്കുകയും ചെയ്തു. നിലവിൽ നിരവധി സ്‌റ്റേഷനുകൾ ഷൗട്ട്കാസ്റ്റിന്റെ സേവനം ഉപയോഗിക്കുന്നുണ്ട്. SHOUTcast v2 എന്ന പതിപ്പാണ് ഇന്ന് നിലവിലുള്ളത്.
ഷൗട്ട്കാസ്റ്റിനു ബദലായി തീർത്തും സൗജന്യവും ഓപ്പൺസോഴ്‌സ് കോഡുമായി 1999ൽ ആരംഭിച്ച സെർവർ സേവനമാണ് ഐസ്‌കാസ്റ്റ്. ഇന്നുള്ള സ്‌റ്റേഷനുകളിൽ ഭൂരിഭാഗവും ഷൗട്ട്കാസ്‌റ്റോ ഐസ്‌കാസ്‌റ്റോ ആണ് ഉപയോഗപ്പെടുത്തുന്നത്. Icecast2 ആണ് ഏറ്റവും പുതിയ പതിപ്പ്.
ക്വാളിറ്റി
MP3 ഫോർമാറ്റിൽ താഴെപറയും വിധം വ്യത്യസ്ത ബിറ്റ്‌റേറ്റ് ക്വാളിറ്റിയിൽ സ്ട്രീം ചെയ്യാം. 16kbps (spoken word), 32kbps (talk show), 48kbps (AM radio), 64kbps (FM radio), 96kbps (near CD quality), 128kbps (CD quality), 192kbps (studio qualtiy), 320kbps (HD quality).
AAC (അഡ്വാൻസ്ഡ് ഓഡിയോ കോഡിംഗ്) പുതിയ ഓഡിയോ ഫോർമാറ്റാണ്. കുറഞ്ഞ ബിറ്റ്‌റേറ്റിൽ തന്നെ മികച്ച ഓഡിയോ ക്വാളിറ്റി നൽകുന്നു, AAC. പുതിയ പതിപ്പായ AAC+, 32kbps പോലുള്ള കുറഞ്ഞ ബിറ്റ്‌റേറ്റിലും മികച്ച ക്വാളിറ്റി ഉറപ്പു വരുത്തുന്നു.
ഏറ്റവും പ്രസിദ്ധമായ ഫ്രീ സെർവർ ആണ് ഷൗട്ട്കാസ്റ്റ്. നിബന്ധനകൾക്ക് വിധേയമായി ഷൗട്ട്കാസ്റ്റിന്റെ സൗജന്യ സെർവർ ഉപയോഗിക്കുകയോ വേഗതയുള്ള ഇന്റർനെറ്റുണ്ടെങ്കിൽ തികച്ചും സൗജന്യമായി സെർവ്വർ ഹോസ്റ്റ് ചെയ്യാനും സൗകര്യമുണ്ട്. ഓരോ മണിക്കൂറിലും 4 മിനുട്ട് വീതം പരസ്യങ്ങൾക്കായി നീക്കി വച്ചാൽ മാത്രമേ സൗജന്യ സെർവർ ഉപയോഗിക്കാനാകൂ. 320 kbps വരെ ക്വാളിറ്റിയിൽ സ്ട്രീം ചെയ്യാനാകും. ഇന്റർനെറ്റ് കണക്ഷനിൽ തടസ്സങ്ങൾ വന്നാൽ സ്ട്രീം റീകണക്ട് ആകുന്നതിന് മിനുട്ടുകൾ എടുക്കുന്നത് പോരായ്മയാണ്. SHOUTcast v2 പതിപ്പിൽ MP3, AAC സ്ട്രീമുകൾ ലഭ്യമാണ്.
പോളണ്ട് അടിസ്ഥാനമാക്കിയുള്ള ഈ വെബ്‌സൈറ്റ്, SHOUTcast v2 പതിപ്പിലുള്ള ഫ്രീ സെർവർ നൽകുന്നുണ്ട്. 128kbps വരെ ക്വാളിറ്റിയിൽ സ്ട്രീം ചെയ്യാം. MP3, AAC എന്നീ ഫോർമാറ്റുകൾ ലഭ്യമാണ്. സൗജന്യ സേവനത്തിൽ, 6 മണിക്കൂറിലധികം റേഡിയോ ഓഫായിരുന്നാൽ സെർവർ തനിയെ ഓഫാകും. പിന്നീട് സൈറ്റ് ലോഗിൻ വഴി പ്രത്യേകം റീസ്റ്റാർട്ട് ചെയ്യണം. serverroom.net
32kbps ക്വാളിറ്റിയിൽ SHOUTcast v1 പതിപ്പിൽ സൗജന്യ സെർവർ വാഗ്ദാനം ചെയ്യുന്നു. 5 മിനുട്ട് കൂടുമ്പോൾ സെർവർ റീകണക്ട് ആകുന്നുവെന്നത് പരിമിതിയാണ്.
SHOUTcast v1 പതിപ്പിൽ സൗജന്യ സെർവർ വാഗ്ദാനം ചെയ്യുന്നു. നിശ്ചിത ഇടവേളകളിൽ സെർവർ മാന്വലായി റീസ്റ്റാർട്ട് ചെയ്യേണ്ടതാണ്.
caster.fm, listen2myradio.com തുടങ്ങിയ നിരവധി സൈറ്റുകൾ സൗജന്യ സെർവർ സേവനം നൽകുന്നുണ്ട്. സൗജന്യ സെർവറുകൾക്ക് പരിമിതികളുണ്ട്. അതേസമയം പണം നൽകി ഉപയോഗിക്കാവുന്ന പ്രീമിയം സെർവറുകളും ഇത്തരം സൈറ്റുകൾ നൽകുന്നുണ്ട്.
ബ്രോഡ്കാസ്റ്റിംഗ് സോഫ്റ്റ് വെയറുകൾ
ലിനക്‌സ്, വിൻഡോസ്, മാക്, ആൻഡ്രോയിഡ്, ഐഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കായി വിവിധ റേഡിയോ ബ്രോഡ്കാസ്റ്റിംഗ് സോഫ്റ്റ് വെയറുകൾ നിലവിലുണ്ട്.
ഏതു സോഫ്റ്റ് വെയർ ഉപയോഗിക്കുമ്പോഴും നമ്മുടെ സ്ട്രീമിംഗ് സെർവറിന്റെ വിവരങ്ങൾ താഴെ പറയും വിധം തയ്യാറാക്കി വയ്ക്കുക.
സെർവർ ഐഡി നാം രജിസ്റ്റർ ചെയ്ത സൈറ്റിൽ നിന്നും ലഭിക്കും. ഷൗട്ട്കാസ്റ്റിനായി പോർട്ട്, സ്ട്രീം ഐഡി, പാസ് വേഡ് (ചിലതിന് സ്ട്രീമിംഗ് പാസ് വേഡും അഡ്മിൻ പാസ് വേഡും ആയി രണ്ടു വിധത്തിലുണ്ടാവും) എന്നിവയും രേഖപ്പെടുത്തി വയ്ക്കുക. ഐസ്‌കാസ്റ്റ് ആണെങ്കിൽ മൗണ്ട് പോയിന്റ് കൂടി രേഖപ്പെടുത്തുക. വിനാംപ് + നൾസോഫ്റ്റ് ഷൗട്ട്കാസ്റ്റ് പ്ലഗ്ഗിൻ
ഷൗട്ട്കാസ്റ്റിന് തുടക്കമിട്ട നൾസോഫ്റ്റ് അതിന്റെ പ്രസിദ്ധമായ ഓഡിയോ പ്ലെയറായ വിനാംപിന്റെ കൂടെ ഒരു പ്ലഗ്ഗിൻ കൂടി ചേർത്ത് ഓൺലൈൻ റേഡിയോ സ്‌റ്റേഷൻ സംവിധാനമൊരുക്കിയിട്ടുണ്ട്. വിൻഡോസിൽ മാത്രമേ ഈ സംവിധാനം ഒരുക്കാൻ പറ്റുകയുള്ളൂ. മൈക്രോഫോൺ, ലൈൻ-ഇൻ, സ്റ്റീരിയോ മിക്‌സർ എന്നിവയിൽ നിന്നും ശബ്ദമെടുക്കാവുന്നതാണ്. MP3, AAC, AAC+ എന്നീ ഫോർമാറ്റ് എൻകോഡറുകൾ ഉപയോഗിക്കാവുന്നതാണ്.
ഷൗട്ട്കാസ്റ്റിനും ഐസ്‌കാസ്റ്റിനും വേണ്ടിയുള്ള സൗജന്യ ടൂളാണ് ബട്ട്. വിൻഡോസ്, മാക്, ലിനക്‌സ് എന്നിവയിലെല്ലാം ഇത് ലഭ്യമാണ്. മൈക്രോഫോൺ, ലൈൻ-ഇൻ, സ്റ്റീരിയോ മിക്‌സർ എന്നിവയിൽ നിന്നും ശബ്ദമെടുക്കാവുന്നതാണ്. MP3, OGG, OPUS, AAC+ എന്നീ ഫോർമാറ്റ് എൻകോഡറുകൾ ഉപയോഗിക്കാവുന്നതാണ്. റേഡിയോകാസ്റ്റർ
ഷൗട്ട്കാസ്റ്റിനും ഐസ്‌കാസ്റ്റിനും വേണ്ടിയുള്ള ടൂളാണ് ബട്ട്. വിൻഡോസിലാണ് പ്രവർത്തിക്കുക. മൈക്രോഫോൺ, ലൈൻ-ഇൻ, സ്റ്റീരിയോ മിക്‌സർ എന്നിവയിൽ നിന്നും ശബ്ദമെടുക്കാവുന്നതാണ്. MP3, AAC, AAC+, OGG, FLAC, OPUS എന്നീ ഫോർമാറ്റ് എൻകോഡറുകൾ ഉപയോഗിക്കാവുന്നതാണ്.
നിങ്ങളുടെ പ്രദേശത്തുള്ള എഫ്.എം സ്റ്റേഷൻ എങ്ങനെ ചെലവു കുറഞ്ഞ രൂപത്തിൽ ഓൺലൈനാക്കാം? നിങ്ങളുടെ പ്രദേശത്ത് വ്യക്തമായി കിട്ടുന്ന ഒരു എഫ്.എം സ്റ്റേഷൻ എങ്ങനെ ചെലവു കുറഞ്ഞ രൂപത്തിൽ ഓൺലൈനാക്കാം എന്നു നോക്കാം.
1. റേഡിയോ സർക്യൂട്ട് / റേഡിയോ സെറ്റ്
വില കുറഞ്ഞതും വ്യക്തമായി ട്യൂൺ ചെയ്യാനാകുന്നതുമായ ഒരു റേഡിയോ സർക്യൂട്ട് വേണം. eBay.in പോലുള്ള ഇകൊമേഴ്‌സ് സൈറ്റുകളിൽ ഇത് ലഭ്യമാണ്.
ഡിജിറ്റൽ ട്യൂണിംഗ്, സ്റ്റീരിയോ ഔട്ട്പുട്ട്, 5v പവർ സപ്ലൈ, റിമോട്ട് എന്നീ സൗകര്യങ്ങളുള്ള ഈ സർക്യൂട്ടിന് 300 രൂപയിൽ താഴെ മാത്രമേ വിലയുള്ളൂ. സർക്യൂട്ടിന്റെ പവർ യു.എസ്.ബി വഴിയോ 5v മൊബൈൽ ചാർജ്ജർ വഴിയോ നൽകുക. ഓഡിയോ ഔട്ട്പുട്ട് 3.5mm ജാക്ക് വഴി ലാപ്‌ടോപ്പിന്റെ മൈക്രോഫോൺ/ ലൈൻ-ഇൻ പോർട്ടിലേക്ക് ഘടിപ്പിക്കുക. വോള്യം മിതമായി ക്രമീകരിച്ചു വയ്ക്കുക.
2. വിലകുറഞ്ഞതോ, മുൻപ് ഉപയോഗിച്ചതോ ആയ ലാപ്‌ടോപ്പ്
കുറഞ്ഞ വൈദ്യുതി ഉപയോഗമുള്ള ലാപ്‌ടോപ്പ് ആയാൽ നല്ലത്. മൈക്രോഫോൺ / ലൈൻ-ഇൻ പോർട്ടുള്ളത് വേണം. ഈ പോർട്ട് ഇല്ലെങ്കിൽ USB Sound Card വാങ്ങിയാൽ മതി. വിൻഡോസ് XP, 7, 8.1, 10 എന്നിവയിലെല്ലാം ബ്രോഡ്കാസ്റ്റിംഗിനുള്ള സോഫ്റ്റ്‌വെയറുകൾ പ്രവർത്തിക്കും. റേഡിയോ പ്രവർത്തിക്കുന്ന സമയം കമ്പ്യൂട്ടർ ഓണായിരിക്കേണ്ടതും ഇന്റർനെറ്റിലേക്ക് കണക്ട് ചെയ്തിരിക്കേണ്ടതുമായതിനാൽ വിൻഡോസിലെ സ്ലീപ് ഓപ്ഷനുള്ളത് ഓഫാക്കി വക്കേണ്ടതാണ്. ലിനക്‌സിൽ പ്രവർത്തിക്കുന്നവയ്ക്കും മുകളിൽ പറഞ്ഞ കാര്യങ്ങൾ ബാധകമാണ്.
3. ഇന്റർനെറ്റ് കണക്ഷൻ
ലാപ്‌ടോപ്പിലേക്ക് തടസ്സമില്ലാതെയുള്ളതും വേഗതയുള്ളതുമായ ഇന്റർനെറ്റ് കണക്ഷൻ ലഭ്യത ഉറപ്പു വരുത്തുക. 4G കണക്ഷനോ ബ്രോഡ്ബാൻഡോ ആണ് ഉചിതം. 32kbps ക്വാളിറ്റിയിൽ സ്ട്രീമിംഗ് ചെയ്യുന്നതിന് 24 മണിക്കൂർ നേരത്തേക്ക് ഏതാണ്ട് 400mbയും, 48kbps ന് 550mbയും, 64kbps ന് 700mbയും വേണ്ടി വരും.
3. ഷൗട്ട്കാസ്റ്റ് / ഐസ്‌കാസ്റ്റ് ഫ്രീ സെർവർ
നേരത്തെ പറഞ്ഞ പ്രകാരം ഒരു ഫ്രീ സെർവർ സംഘടിപ്പിക്കുക. സെർവർ സെറ്റിംഗ്‌സ് രേഖപ്പെടുത്തി വയ്ക്കുക. 4. ബ്രോഡ്കാസ്റ്റിംഗ് സോഫ്റ്റ്‌വെയർ
നേരത്തെ പറഞ്ഞ പ്രകാരം ഏതെങ്കിലും ഒരു സോഫ്റ്റ് വെയർ ലാപടോപ്പിൽ ഇൻസ്റ്റാൾ ചെയ്യുക. സെർവർ സെറ്റിംഗ്‌സ് ക്രമീകരിക്കുക. ഓഡിയോ സോഴ്‌സ് ക്രമീകരിക്കുക.
ആൻഡ്രോയിഡ് ഫോണിലെ Malayalam Radio AIR അപ്ലിക്കേഷനിലെ My Stations വഴി നിങ്ങളുടെ റേഡിയോ സ്‌റ്റേഷന്റെ സ്ട്രീമിംഗ് യുആർഎൽ ടെസ്റ്റ് ചെയ്യാവുന്നതാണ്. വിൻഡോസ് കമ്പ്യൂട്ടറിൽ RadioSure എന്ന സോഫ്റ്റ് വെയർ ഉപയോഗിക്കാം. സ്റ്റേഷൻ റിലേ ചെയ്യുന്നതിന് അനുമതി സ്റ്റേഷനിൽ നിന്നും വാങ്ങേണ്ടതാണ്. നോൺ-പ്രോഫിറ്റായിട്ടാണെന്നും നിങ്ങളുടെ സ്വന്തം ചെലവിലാണെന്നും ബോധ്യപ്പെടുത്തുക.
നിങ്ങളുടെ സംശയങ്ങൾക്ക് വിളിക്കാം. Brijesh Pookkottur