ഓൺലൈൻ റേഡിയോ സ്‌റ്റേഷൻ
വെബ്‌സൈറ്റ് വഴിയോ അപ്ലിക്കേഷൻ വഴിയോ റേഡിയോകൾ കേൾക്കാവുന്നതാണ്. ഇത്തരത്തിലുള്ള ലക്ഷക്കണക്കിന് റേഡിയോകൾ ഇന്റർനെറ്റ് വഴി ലഭ്യമാണ്.
ഷൗട്ട്കാസ്റ്റ്, ഐസ്‌കാസ്റ്റ് എന്നിവ ഇത്തരത്തിലുള്ള സേവനം സൗജന്യമായി നൽകുന്നു. റേഡിയോ സ്‌റ്റേഷനുകളുടെ ഡയറക്ടറി ഇവിടെ ലഭ്യമാണ്.
https://www.shoutcast.com/
എങ്ങനെ സ്വന്തമായി ഒരു ഓൺലൈൻ റേഡിയോ നിലയം തുടങ്ങാം?
സ്ട്രീമിംഗ് പ്രൊട്ടോക്കോൾ
ഷൗട്ട്കാസ്റ്റ് [http://shoutcast.com/BroadcastNow]

സ്വന്തമായി ഓൺലൈൻ റേഡിയോ നിലയം തുടങ്ങുന്നതിനോ റിലേ ചെയ്യുന്നതിനോ അടിസ്ഥാനപരമായ ചില കാര്യങ്ങൾ അറിയേണ്ടതുണ്ട്.
മ്യൂസിക് ബ്രോഡ്കാസ്റ്റിംഗ് സംബന്ധിച്ച് അധിക വായനയ്ക്ക് ലിങ്ക് സന്ദർശിക്കുക.
സ്ട്രീമിംഗ് പ്രൊട്ടോക്കോൾ
ഷൗട്ട്കാസ്റ്റ് [http://shoutcast.com/BroadcastNow]
ഇന്റർനെറ്റിലൂടെ ഓഡിയോ സ്ട്രീമിംഗിനായി വികസിപ്പിച്ചെടുത്ത പ്രൊട്ടോക്കോളാണ് ഷൗട്ട്കാസ്റ്റ്. 1998ൽ വിനാംപിന്റെ കമ്പനിയായ നൾസോഫ്റ്റ് ആണ് ഇത് വികസിപ്പിച്ചെടുത്തത്. പിന്നീട് നൾസോഫ്റ്റിനെ AOL വാങ്ങുകയും 2014ൽ ബെൽജിയം കമ്പനിയായ റേഡിയോണമിക്ക് വിൽക്കുകയും ചെയ്തു. നിലവിൽ നിരവധി സ്‌റ്റേഷനുകൾ ഷൗട്ട്കാസ്റ്റിന്റെ സേവനം ഉപയോഗിക്കുന്നുണ്ട്. SHOUTcast v2 എന്ന പതിപ്പാണ് ഇന്ന് നിലവിലുള്ളത്.
ഐസ്‌കാസ്റ്റ് [http://www.icecast.org/]
ഷൗട്ട്കാസ്റ്റിനു ബദലായി തീർത്തും സൗജന്യവും ഓപ്പൺസോഴ്‌സ് കോഡുമായി 1999ൽ ആരംഭിച്ച സെർവർ സേവനമാണ് ഐസ്‌കാസ്റ്റ്. ഇന്നുള്ള സ്‌റ്റേഷനുകളിൽ ഭൂരിഭാഗവും ഷൗട്ട്കാസ്‌റ്റോ ഐസ്‌കാസ്‌റ്റോ ആണ് ഉപയോഗപ്പെടുത്തുന്നത്. Icecast2 ആണ് ഏറ്റവും പുതിയ പതിപ്പ്.
ക്വാളിറ്റി
MP3 ഫോർമാറ്റിൽ താഴെപറയും വിധം വ്യത്യസ്ത ബിറ്റ്‌റേറ്റ് ക്വാളിറ്റിയിൽ സ്ട്രീം ചെയ്യാം. 16kbps (spoken word), 32kbps (talk show), 48kbps (AM radio), 64kbps (FM radio), 96kbps (near CD quality), 128kbps (CD quality), 192kbps (studio qualtiy), 320kbps (HD quality).
AAC (അഡ്വാൻസ്ഡ് ഓഡിയോ കോഡിംഗ്) പുതിയ ഓഡിയോ ഫോർമാറ്റാണ്. കുറഞ്ഞ ബിറ്റ്‌റേറ്റിൽ തന്നെ മികച്ച ഓഡിയോ ക്വാളിറ്റി നൽകുന്നു, AAC. പുതിയ പതിപ്പായ AAC+, 32kbps പോലുള്ള കുറഞ്ഞ ബിറ്റ്‌റേറ്റിലും മികച്ച ക്വാളിറ്റി ഉറപ്പു വരുത്തുന്നു.
ഫ്രീ സെർവറുകൾ
shoutcast.com
ഏറ്റവും പ്രസിദ്ധമായ ഫ്രീ സെർവർ ആണ് ഷൗട്ട്കാസ്റ്റ്. നിബന്ധനകൾക്ക് വിധേയമായി ഷൗട്ട്കാസ്റ്റിന്റെ സൗജന്യ സെർവർ ഉപയോഗിക്കുകയോ വേഗതയുള്ള ഇന്റർനെറ്റുണ്ടെങ്കിൽ തികച്ചും സൗജന്യമായി സെർവ്വർ ഹോസ്റ്റ് ചെയ്യാനും സൗകര്യമുണ്ട്. ഓരോ മണിക്കൂറിലും 4 മിനുട്ട് വീതം പരസ്യങ്ങൾക്കായി നീക്കി വച്ചാൽ മാത്രമേ സൗജന്യ സെർവർ ഉപയോഗിക്കാനാകൂ. 320 kbps വരെ ക്വാളിറ്റിയിൽ സ്ട്രീം ചെയ്യാനാകും. ഇന്റർനെറ്റ് കണക്ഷനിൽ തടസ്സങ്ങൾ വന്നാൽ സ്ട്രീം റീകണക്ട് ആകുന്നതിന് മിനുട്ടുകൾ എടുക്കുന്നത് പോരായ്മയാണ്. SHOUTcast v2 പതിപ്പിൽ MP3, AAC സ്ട്രീമുകൾ ലഭ്യമാണ്.
caster.fm, listen2myradio.com തുടങ്ങിയ നിരവധി സൈറ്റുകൾ സൗജന്യ സെർവർ സേവനം നൽകുന്നുണ്ട്. സൗജന്യ സെർവറുകൾക്ക് പരിമിതികളുണ്ട്. അതേസമയം പണം നൽകി ഉപയോഗിക്കാവുന്ന പ്രീമിയം സെർവറുകളും ഇത്തരം സൈറ്റുകൾ നൽകുന്നുണ്ട്.
ബ്രോഡ്കാസ്റ്റിംഗ് സോഫ്റ്റ് വെയറുകൾ
ലിനക്‌സ്, വിൻഡോസ്, മാക്, ആൻഡ്രോയിഡ്, ഐഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കായി വിവിധ റേഡിയോ ബ്രോഡ്കാസ്റ്റിംഗ് സോഫ്റ്റ് വെയറുകൾ നിലവിലുണ്ട്.
ഏതു സോഫ്റ്റ് വെയർ ഉപയോഗിക്കുമ്പോഴും നമ്മുടെ സ്ട്രീമിംഗ് സെർവറിന്റെ വിവരങ്ങൾ താഴെ പറയും വിധം തയ്യാറാക്കി വയ്ക്കുക.
Server: s2.free-shoutcast.com / master.shoutcast.com etc...
ഷൗട്ട്കാസ്റ്റിന് തുടക്കമിട്ട നൾസോഫ്റ്റ് അതിന്റെ പ്രസിദ്ധമായ ഓഡിയോ പ്ലെയറായ വിനാംപിന്റെ കൂടെ ഒരു പ്ലഗ്ഗിൻ കൂടി ചേർത്ത് ഓൺലൈൻ റേഡിയോ സ്‌റ്റേഷൻ സംവിധാനമൊരുക്കിയിട്ടുണ്ട്. വിൻഡോസിൽ മാത്രമേ ഈ സംവിധാനം ഒരുക്കാൻ പറ്റുകയുള്ളൂ. മൈക്രോഫോൺ, ലൈൻ-ഇൻ, സ്റ്റീരിയോ മിക്‌സർ എന്നിവയിൽ നിന്നും ശബ്ദമെടുക്കാവുന്നതാണ്. MP3, AAC, AAC+ എന്നീ ഫോർമാറ്റ് എൻകോഡറുകൾ ഉപയോഗിക്കാവുന്നതാണ്.
ബട്ട് Butt – broadcast using this tool
നിങ്ങളുടെ പ്രദേശത്തുള്ള എഫ്.എം സ്റ്റേഷൻ എങ്ങനെ ചെലവു കുറഞ്ഞ രൂപത്തിൽ ഓൺലൈനാക്കാം?
നിങ്ങളുടെ പ്രദേശത്ത് വ്യക്തമായി കിട്ടുന്ന ഒരു എഫ്.എം സ്റ്റേഷൻ എങ്ങനെ ചെലവു കുറഞ്ഞ രൂപത്തിൽ ഓൺലൈനാക്കാം എന്നു നോക്കാം.
1. റേഡിയോ സർക്യൂട്ട് / റേഡിയോ സെറ്റ്
വില കുറഞ്ഞതും വ്യക്തമായി ട്യൂൺ ചെയ്യാനാകുന്നതുമായ ഒരു റേഡിയോ സർക്യൂട്ട് വേണം. eBay.in പോലുള്ള ഇകൊമേഴ്‌സ് സൈറ്റുകളിൽ ഇത് ലഭ്യമാണ്.
ഡിജിറ്റൽ ട്യൂണിംഗ്, സ്റ്റീരിയോ ഔട്ട്പുട്ട്, 5v പവർ സപ്ലൈ, റിമോട്ട് എന്നീ സൗകര്യങ്ങളുള്ള ഈ സർക്യൂട്ടിന് 300 രൂപയിൽ താഴെ മാത്രമേ വിലയുള്ളൂ. സർക്യൂട്ടിന്റെ പവർ യു.എസ്.ബി വഴിയോ 5v മൊബൈൽ ചാർജ്ജർ വഴിയോ നൽകുക. ഓഡിയോ ഔട്ട്പുട്ട് 3.5mm ജാക്ക് വഴി ലാപ്‌ടോപ്പിന്റെ മൈക്രോഫോൺ/ ലൈൻ-ഇൻ പോർട്ടിലേക്ക് ഘടിപ്പിക്കുക. വോള്യം മിതമായി ക്രമീകരിച്ചു വയ്ക്കുക.
2. വിലകുറഞ്ഞതോ, മുൻപ് ഉപയോഗിച്ചതോ ആയ ലാപ്‌ടോപ്പ്
കുറഞ്ഞ വൈദ്യുതി ഉപയോഗമുള്ള ലാപ്‌ടോപ്പ് ആയാൽ നല്ലത്. മൈക്രോഫോൺ / ലൈൻ-ഇൻ പോർട്ടുള്ളത് വേണം. ഈ പോർട്ട് ഇല്ലെങ്കിൽ USB Sound Card വാങ്ങിയാൽ മതി. വിൻഡോസ് XP, 7, 8.1, 10 എന്നിവയിലെല്ലാം ബ്രോഡ്കാസ്റ്റിംഗിനുള്ള സോഫ്റ്റ്‌വെയറുകൾ പ്രവർത്തിക്കും. റേഡിയോ പ്രവർത്തിക്കുന്ന സമയം കമ്പ്യൂട്ടർ ഓണായിരിക്കേണ്ടതും ഇന്റർനെറ്റിലേക്ക് കണക്ട് ചെയ്തിരിക്കേണ്ടതുമായതിനാൽ വിൻഡോസിലെ സ്ലീപ് ഓപ്ഷനുള്ളത് ഓഫാക്കി വക്കേണ്ടതാണ്.
ലിനക്‌സിൽ പ്രവർത്തിക്കുന്നവയ്ക്കും മുകളിൽ പറഞ്ഞ കാര്യങ്ങൾ ബാധകമാണ്.
3. ഇന്റർനെറ്റ് കണക്ഷൻ
ലാപ്‌ടോപ്പിലേക്ക് തടസ്സമില്ലാതെയുള്ളതും വേഗതയുള്ളതുമായ ഇന്റർനെറ്റ് കണക്ഷൻ ലഭ്യത ഉറപ്പു വരുത്തുക. 4G കണക്ഷനോ ബ്രോഡ്ബാൻഡോ ആണ് ഉചിതം. 32kbps ക്വാളിറ്റിയിൽ സ്ട്രീമിംഗ് ചെയ്യുന്നതിന് 24 മണിക്കൂർ നേരത്തേക്ക് ഏതാണ്ട് 400mbയും, 48kbps ന് 550mbയും, 64kbps ന് 700mbയും വേണ്ടി വരും.
3. ഷൗട്ട്കാസ്റ്റ് / ഐസ്‌കാസ്റ്റ് ഫ്രീ സെർവർ
നേരത്തെ പറഞ്ഞ പ്രകാരം ഒരു ഫ്രീ സെർവർ സംഘടിപ്പിക്കുക. സെർവർ സെറ്റിംഗ്‌സ് രേഖപ്പെടുത്തി വയ്ക്കുക.
4. ബ്രോഡ്കാസ്റ്റിംഗ് സോഫ്റ്റ്‌വെയർ
നേരത്തെ പറഞ്ഞ പ്രകാരം ഏതെങ്കിലും ഒരു സോഫ്റ്റ് വെയർ ലാപടോപ്പിൽ ഇൻസ്റ്റാൾ ചെയ്യുക. സെർവർ സെറ്റിംഗ്‌സ് ക്രമീകരിക്കുക. ഓഡിയോ സോഴ്‌സ് ക്രമീകരിക്കുക.
ആൻഡ്രോയിഡ് ഫോണിലെ Malayalam Radio AIR അപ്ലിക്കേഷനിലെ My Stations വഴി നിങ്ങളുടെ റേഡിയോ സ്‌റ്റേഷന്റെ സ്ട്രീമിംഗ് യുആർഎൽ ടെസ്റ്റ് ചെയ്യാവുന്നതാണ്. വിൻഡോസ് കമ്പ്യൂട്ടറിൽ RadioSure എന്ന സോഫ്റ്റ് വെയർ ഉപയോഗിക്കാം. സ്റ്റേഷൻ റിലേ ചെയ്യുന്നതിന് അനുമതി സ്റ്റേഷനിൽ നിന്നും വാങ്ങേണ്ടതാണ്. നോൺ-പ്രോഫിറ്റായിട്ടാണെന്നും നിങ്ങളുടെ സ്വന്തം ചെലവിലാണെന്നും ബോധ്യപ്പെടുത്തുക.
നിങ്ങളുടെ സംശയങ്ങൾക്ക് വിളിക്കാം.
Brijesh Pookkottur

free-shoutcast.com
പോളണ്ട് അടിസ്ഥാനമാക്കിയുള്ള ഈ വെബ്‌സൈറ്റ്, SHOUTcast v2 പതിപ്പിലുള്ള ഫ്രീ സെർവർ നൽകുന്നുണ്ട്. 128kbps വരെ ക്വാളിറ്റിയിൽ സ്ട്രീം ചെയ്യാം. MP3, AAC എന്നീ ഫോർമാറ്റുകൾ ലഭ്യമാണ്. സൗജന്യ സേവനത്തിൽ, 6 മണിക്കൂറിലധികം റേഡിയോ ഓഫായിരുന്നാൽ സെർവർ തനിയെ ഓഫാകും. പിന്നീട് സൈറ്റ് ലോഗിൻ വഴി പ്രത്യേകം റീസ്റ്റാർട്ട് ചെയ്യണം.
serverroom.net
32kbps ക്വാളിറ്റിയിൽ SHOUTcast v1 പതിപ്പിൽ സൗജന്യ സെർവർ വാഗ്ദാനം ചെയ്യുന്നു. 5 മിനുട്ട് കൂടുമ്പോൾ സെർവർ റീകണക്ട് ആകുന്നുവെന്നത് പരിമിതിയാണ്.

myradiostream.com
SHOUTcast v1 പതിപ്പിൽ സൗജന്യ സെർവർ വാഗ്ദാനം ചെയ്യുന്നു. നിശ്ചിത ഇടവേളകളിൽ സെർവർ മാന്വലായി റീസ്റ്റാർട്ട് ചെയ്യേണ്ടതാണ്.
SHOUTcast v1 പതിപ്പിൽ സൗജന്യ സെർവർ വാഗ്ദാനം ചെയ്യുന്നു. നിശ്ചിത ഇടവേളകളിൽ സെർവർ മാന്വലായി റീസ്റ്റാർട്ട് ചെയ്യേണ്ടതാണ്.
caster.fm, listen2myradio.com തുടങ്ങിയ നിരവധി സൈറ്റുകൾ സൗജന്യ സെർവർ സേവനം നൽകുന്നുണ്ട്. സൗജന്യ സെർവറുകൾക്ക് പരിമിതികളുണ്ട്. അതേസമയം പണം നൽകി ഉപയോഗിക്കാവുന്ന പ്രീമിയം സെർവറുകളും ഇത്തരം സൈറ്റുകൾ നൽകുന്നുണ്ട്.
ബ്രോഡ്കാസ്റ്റിംഗ് സോഫ്റ്റ് വെയറുകൾ
ലിനക്‌സ്, വിൻഡോസ്, മാക്, ആൻഡ്രോയിഡ്, ഐഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കായി വിവിധ റേഡിയോ ബ്രോഡ്കാസ്റ്റിംഗ് സോഫ്റ്റ് വെയറുകൾ നിലവിലുണ്ട്.
ഏതു സോഫ്റ്റ് വെയർ ഉപയോഗിക്കുമ്പോഴും നമ്മുടെ സ്ട്രീമിംഗ് സെർവറിന്റെ വിവരങ്ങൾ താഴെ പറയും വിധം തയ്യാറാക്കി വയ്ക്കുക.
Server: s2.free-shoutcast.com / master.shoutcast.com etc...
Port: 8000
Streaming Password: yourpassword
Admin Password: youradminpassword
Stream ID: 1 (most of the cases)
സെർവർ ഐഡി നാം രജിസ്റ്റർ ചെയ്ത സൈറ്റിൽ നിന്നും ലഭിക്കും. ഷൗട്ട്കാസ്റ്റിനായി പോർട്ട്, സ്ട്രീം ഐഡി, പാസ് വേഡ് (ചിലതിന് സ്ട്രീമിംഗ് പാസ് വേഡും അഡ്മിൻ പാസ് വേഡും ആയി രണ്ടു വിധത്തിലുണ്ടാവും) എന്നിവയും രേഖപ്പെടുത്തി വയ്ക്കുക. ഐസ്‌കാസ്റ്റ് ആണെങ്കിൽ മൗണ്ട് പോയിന്റ് കൂടി രേഖപ്പെടുത്തുക.
വിനാംപ് + നൾസോഫ്റ്റ് ഷൗട്ട്കാസ്റ്റ് പ്ലഗ്ഗിൻ
സെർവർ ഐഡി നാം രജിസ്റ്റർ ചെയ്ത സൈറ്റിൽ നിന്നും ലഭിക്കും. ഷൗട്ട്കാസ്റ്റിനായി പോർട്ട്, സ്ട്രീം ഐഡി, പാസ് വേഡ് (ചിലതിന് സ്ട്രീമിംഗ് പാസ് വേഡും അഡ്മിൻ പാസ് വേഡും ആയി രണ്ടു വിധത്തിലുണ്ടാവും) എന്നിവയും രേഖപ്പെടുത്തി വയ്ക്കുക. ഐസ്‌കാസ്റ്റ് ആണെങ്കിൽ മൗണ്ട് പോയിന്റ് കൂടി രേഖപ്പെടുത്തുക.
വിനാംപ് + നൾസോഫ്റ്റ് ഷൗട്ട്കാസ്റ്റ് പ്ലഗ്ഗിൻ
ഷൗട്ട്കാസ്റ്റിന് തുടക്കമിട്ട നൾസോഫ്റ്റ് അതിന്റെ പ്രസിദ്ധമായ ഓഡിയോ പ്ലെയറായ വിനാംപിന്റെ കൂടെ ഒരു പ്ലഗ്ഗിൻ കൂടി ചേർത്ത് ഓൺലൈൻ റേഡിയോ സ്‌റ്റേഷൻ സംവിധാനമൊരുക്കിയിട്ടുണ്ട്. വിൻഡോസിൽ മാത്രമേ ഈ സംവിധാനം ഒരുക്കാൻ പറ്റുകയുള്ളൂ. മൈക്രോഫോൺ, ലൈൻ-ഇൻ, സ്റ്റീരിയോ മിക്‌സർ എന്നിവയിൽ നിന്നും ശബ്ദമെടുക്കാവുന്നതാണ്. MP3, AAC, AAC+ എന്നീ ഫോർമാറ്റ് എൻകോഡറുകൾ ഉപയോഗിക്കാവുന്നതാണ്.
ബട്ട് Butt – broadcast using this tool
ഷൗട്ട്കാസ്റ്റിനും ഐസ്‌കാസ്റ്റിനും വേണ്ടിയുള്ള സൗജന്യ ടൂളാണ് ബട്ട്. വിൻഡോസ്, മാക്, ലിനക്‌സ് എന്നിവയിലെല്ലാം ഇത് ലഭ്യമാണ്. മൈക്രോഫോൺ, ലൈൻ-ഇൻ, സ്റ്റീരിയോ മിക്‌സർ എന്നിവയിൽ നിന്നും ശബ്ദമെടുക്കാവുന്നതാണ്. MP3, OGG, OPUS, AAC+ എന്നീ ഫോർമാറ്റ് എൻകോഡറുകൾ ഉപയോഗിക്കാവുന്നതാണ്.
റേഡിയോകാസ്റ്റർ
റേഡിയോകാസ്റ്റർ
ഷൗട്ട്കാസ്റ്റിനും ഐസ്‌കാസ്റ്റിനും വേണ്ടിയുള്ള ടൂളാണ് ബട്ട്. വിൻഡോസിലാണ് പ്രവർത്തിക്കുക. മൈക്രോഫോൺ, ലൈൻ-ഇൻ, സ്റ്റീരിയോ മിക്‌സർ എന്നിവയിൽ നിന്നും ശബ്ദമെടുക്കാവുന്നതാണ്. MP3, AAC, AAC+, OGG, FLAC, OPUS എന്നീ ഫോർമാറ്റ് എൻകോഡറുകൾ ഉപയോഗിക്കാവുന്നതാണ്.
ഐബ്രോഡ്കാസ്റ്റ്
https://sourceforge.net/projects/ibroadcast/files/ibroadcast/
അൾട്ടാകാസ്റ്റ്
http://www.altacast.com/index.php/downloads/
റേഡിയോ ഓട്ടോമേഷൻ, ഷെഡ്യൂളിംഗ്, റെക്കോർഡിംഗ് സംവിധാനങ്ങളടങ്ങിയ റേഡിയോബോസ്സ്, സാംബ്രോഡ്കാസ്റ്റർ തുടങ്ങിയ നിരവധി സോഫ്റ്റ് വെയറുകൾ വിപണിയിലുണ്ട്.
ഇത്തരത്തിലുള്ള വിവിധ സോഫ്റ്റവെയറുകളുടെ ലിസ്റ്റ്
https://www.shoutcheap.com/radio-broadcasting-software-audio-streaming/
http://www.icecast.org/apps/
ഐബ്രോഡ്കാസ്റ്റ്
https://sourceforge.net/projects/ibroadcast/files/ibroadcast/
അൾട്ടാകാസ്റ്റ്
http://www.altacast.com/index.php/downloads/
റേഡിയോ ഓട്ടോമേഷൻ, ഷെഡ്യൂളിംഗ്, റെക്കോർഡിംഗ് സംവിധാനങ്ങളടങ്ങിയ റേഡിയോബോസ്സ്, സാംബ്രോഡ്കാസ്റ്റർ തുടങ്ങിയ നിരവധി സോഫ്റ്റ് വെയറുകൾ വിപണിയിലുണ്ട്.
ഇത്തരത്തിലുള്ള വിവിധ സോഫ്റ്റവെയറുകളുടെ ലിസ്റ്റ്
https://www.shoutcheap.com/radio-broadcasting-software-audio-streaming/
http://www.icecast.org/apps/
നിങ്ങളുടെ പ്രദേശത്തുള്ള എഫ്.എം സ്റ്റേഷൻ എങ്ങനെ ചെലവു കുറഞ്ഞ രൂപത്തിൽ ഓൺലൈനാക്കാം?
നിങ്ങളുടെ പ്രദേശത്ത് വ്യക്തമായി കിട്ടുന്ന ഒരു എഫ്.എം സ്റ്റേഷൻ എങ്ങനെ ചെലവു കുറഞ്ഞ രൂപത്തിൽ ഓൺലൈനാക്കാം എന്നു നോക്കാം.
1. റേഡിയോ സർക്യൂട്ട് / റേഡിയോ സെറ്റ്
വില കുറഞ്ഞതും വ്യക്തമായി ട്യൂൺ ചെയ്യാനാകുന്നതുമായ ഒരു റേഡിയോ സർക്യൂട്ട് വേണം. eBay.in പോലുള്ള ഇകൊമേഴ്‌സ് സൈറ്റുകളിൽ ഇത് ലഭ്യമാണ്.
ഡിജിറ്റൽ ട്യൂണിംഗ്, സ്റ്റീരിയോ ഔട്ട്പുട്ട്, 5v പവർ സപ്ലൈ, റിമോട്ട് എന്നീ സൗകര്യങ്ങളുള്ള ഈ സർക്യൂട്ടിന് 300 രൂപയിൽ താഴെ മാത്രമേ വിലയുള്ളൂ. സർക്യൂട്ടിന്റെ പവർ യു.എസ്.ബി വഴിയോ 5v മൊബൈൽ ചാർജ്ജർ വഴിയോ നൽകുക. ഓഡിയോ ഔട്ട്പുട്ട് 3.5mm ജാക്ക് വഴി ലാപ്‌ടോപ്പിന്റെ മൈക്രോഫോൺ/ ലൈൻ-ഇൻ പോർട്ടിലേക്ക് ഘടിപ്പിക്കുക. വോള്യം മിതമായി ക്രമീകരിച്ചു വയ്ക്കുക.
2. വിലകുറഞ്ഞതോ, മുൻപ് ഉപയോഗിച്ചതോ ആയ ലാപ്‌ടോപ്പ്
കുറഞ്ഞ വൈദ്യുതി ഉപയോഗമുള്ള ലാപ്‌ടോപ്പ് ആയാൽ നല്ലത്. മൈക്രോഫോൺ / ലൈൻ-ഇൻ പോർട്ടുള്ളത് വേണം. ഈ പോർട്ട് ഇല്ലെങ്കിൽ USB Sound Card വാങ്ങിയാൽ മതി. വിൻഡോസ് XP, 7, 8.1, 10 എന്നിവയിലെല്ലാം ബ്രോഡ്കാസ്റ്റിംഗിനുള്ള സോഫ്റ്റ്‌വെയറുകൾ പ്രവർത്തിക്കും. റേഡിയോ പ്രവർത്തിക്കുന്ന സമയം കമ്പ്യൂട്ടർ ഓണായിരിക്കേണ്ടതും ഇന്റർനെറ്റിലേക്ക് കണക്ട് ചെയ്തിരിക്കേണ്ടതുമായതിനാൽ വിൻഡോസിലെ സ്ലീപ് ഓപ്ഷനുള്ളത് ഓഫാക്കി വക്കേണ്ടതാണ്.
ലിനക്‌സിൽ പ്രവർത്തിക്കുന്നവയ്ക്കും മുകളിൽ പറഞ്ഞ കാര്യങ്ങൾ ബാധകമാണ്.
3. ഇന്റർനെറ്റ് കണക്ഷൻ
ലാപ്‌ടോപ്പിലേക്ക് തടസ്സമില്ലാതെയുള്ളതും വേഗതയുള്ളതുമായ ഇന്റർനെറ്റ് കണക്ഷൻ ലഭ്യത ഉറപ്പു വരുത്തുക. 4G കണക്ഷനോ ബ്രോഡ്ബാൻഡോ ആണ് ഉചിതം. 32kbps ക്വാളിറ്റിയിൽ സ്ട്രീമിംഗ് ചെയ്യുന്നതിന് 24 മണിക്കൂർ നേരത്തേക്ക് ഏതാണ്ട് 400mbയും, 48kbps ന് 550mbയും, 64kbps ന് 700mbയും വേണ്ടി വരും.
3. ഷൗട്ട്കാസ്റ്റ് / ഐസ്‌കാസ്റ്റ് ഫ്രീ സെർവർ
നേരത്തെ പറഞ്ഞ പ്രകാരം ഒരു ഫ്രീ സെർവർ സംഘടിപ്പിക്കുക. സെർവർ സെറ്റിംഗ്‌സ് രേഖപ്പെടുത്തി വയ്ക്കുക.
4. ബ്രോഡ്കാസ്റ്റിംഗ് സോഫ്റ്റ്‌വെയർ
നേരത്തെ പറഞ്ഞ പ്രകാരം ഏതെങ്കിലും ഒരു സോഫ്റ്റ് വെയർ ലാപടോപ്പിൽ ഇൻസ്റ്റാൾ ചെയ്യുക. സെർവർ സെറ്റിംഗ്‌സ് ക്രമീകരിക്കുക. ഓഡിയോ സോഴ്‌സ് ക്രമീകരിക്കുക.
ആൻഡ്രോയിഡ് ഫോണിലെ Malayalam Radio AIR അപ്ലിക്കേഷനിലെ My Stations വഴി നിങ്ങളുടെ റേഡിയോ സ്‌റ്റേഷന്റെ സ്ട്രീമിംഗ് യുആർഎൽ ടെസ്റ്റ് ചെയ്യാവുന്നതാണ്. വിൻഡോസ് കമ്പ്യൂട്ടറിൽ RadioSure എന്ന സോഫ്റ്റ് വെയർ ഉപയോഗിക്കാം. സ്റ്റേഷൻ റിലേ ചെയ്യുന്നതിന് അനുമതി സ്റ്റേഷനിൽ നിന്നും വാങ്ങേണ്ടതാണ്. നോൺ-പ്രോഫിറ്റായിട്ടാണെന്നും നിങ്ങളുടെ സ്വന്തം ചെലവിലാണെന്നും ബോധ്യപ്പെടുത്തുക.
നിങ്ങളുടെ സംശയങ്ങൾക്ക് വിളിക്കാം.
Brijesh Pookkottur
മൊബൈൽ - 9961257788
ഇ-മെയിൽ - mail.southasia@gmail.com
ഏറെ ഉപകാരപ്രദം!
ReplyDelete